BollywoodLatest News

ഷാരൂഖ്‌ ഖാനെ അങ്കിള്‍ എന്ന് വിളിച്ചു; താര പുത്രിയ്ക്ക് നേരെ വിമര്‍ശനം

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാനെ അങ്കിള്‍ എന്ന് വിശേഷിപ്പിച്ച താര സുന്ദരിക്ക് നേരെ സൈബര്‍ ആക്രമണവുമായി ആരാധകര്‍. സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാനാണ് ഷാരുഖിനെ അങ്കിള്‍ എന്ന് വിളിച്ചത്.

ഫിലിം ഫെയര്‍ അവാര്‍ഡിലാണ് സാറയുടെ പരാമര്‍ശം. അവിടെ വച്ച് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛന്‍ സെയിഫ് അലിഖാന്‍ ഷാരുഖ് അങ്കിളിനൊപ്പം സ്ഥിരമായി ഷോയുടെ അവതാരകനായി എത്താറുണ്ടെന്നും ആ വേദിയില്‍ തനിക്ക് ഇന്ന് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സാറ പറഞ്ഞിരുന്നു.

സുന്ദരനും ചെറുപ്പക്കാരനുമായ ഷാരൂഖിനെ എങ്ങിനെ അങ്കിള്‍ എന്ന് വിളിക്കാന്‍ തോന്നിയെന്ന് ഒരു വിഭാഗം ചോദിക്കുന്നു. എന്നാല്‍ സാറയേ പിന്തുണയ്ക്കുന്നവരും കുറവല്ല. 23 വയസ്സുള്ള പെണ്‍കുട്ടി തന്നേക്കാള്‍ മുപ്പത് വയസ്സ് പ്രായമുള്ള ഒരാളെ എന്തു വിളിക്കണമെന്ന് അവര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button