മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയ നടി എമി ജാക്സന് അമ്മയാകുന്നു. ബ്രിട്ടനിലെ മാതൃദിനമായ ഇന്ന് തന്നെ ഈ വിവരം അറിയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം എമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്.
ജോര്‍ജ് പനായോട്ടുമായുള്ള ചിത്രം സഹിതമാണ് അമ്മയാകാന്‍ പോകുന്ന വിവരം എമി പങ്കുവെച്ചത്. ‘ഇക്കാര്യം ഉയരങ്ങളില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചു പറയാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ഇന്ന് മാതൃദിനം, ഇതിനേക്കാള്‍ നല്ല സുദിനം മറ്റൊന്നില്ല. ലോകത്ത് മറ്റെന്തിനേക്കാളും ഏറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ’- എമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.
Post Your Comments