
മലയാള സിനിമയില്‍ താരപുത്രന്മാര് നല്ല സിനിമകളുമായി കളം നിറയുമ്പോള്‍ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകനും സിനിമയിലേക്ക്, സംവിധായകനായ നിതിന്‍ രഞ്ജി പണിക്കരുടെ ഇരട്ട സഹോദരനായ നിഖില്‍ രഞ്ജി പണിക്കരാണ് കലാമണ്ഡലം ഹൈദരാലിയുടെ കഥാപാത്രവുമായി അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. കിരണ്‍ ജി. നാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ഹൈദരാലിയുടെ ചെരുപ്രായമാണ് നിഖില്‍ അവതരിപ്പിക്കുന്നത്, രഞ്ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിലെ ലീഡ് റോളായ ഹൈദരാലിയുടെ വേഷത്തിലെത്തുന്നത്. അജു നാരായണന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ അശോകന്, ടി.ജി. രവി എന്നിവരും പ്രധാന കഥാപാത്രങ്ങളായി രംഗത്തുണ്ട്.
Post Your Comments