യുവതാരം യഷിനു ആരാധകര്‍ ഏറെയാണ്. താരത്തിന്റെ വിജയ ചിത്രം ‘കെജിഎഫി’ന്റെ ടെലിവിഷന്‍ പ്രീമിയറിനിടെ വൈദ്യുതി മുടങ്ങിയാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് ബോംബ് വെക്കുമെന്ന് ആരാധകന്റെ ഭീഷണിസന്ദേശം. മാംഗളൂര് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (മെസ്കോം) ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ പേരില്‍ ‘യഷ് ആരാധകന്റെ’ കത്ത് എത്തിയത്.
‘മാര്‍ച്ച് 30ന് കെജിഎഫിന്റെ പ്രദര്‍ശനം നടക്കുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ രാഷ്ട്രീയസ്വാധീനത്തിന് വഴങ്ങി വൈദ്യുതി മുടക്കിയാല്‍ നിങ്ങള്‍ ബാക്കിയുണ്ടാവില്ല. നിങ്ങളുടെ ഓഫീസും അവിടെയുണ്ടാവില്ല. അത് ഞങ്ങള്‍ കത്തിക്കും’, കത്തില്‍ പറയുന്നു
Post Your Comments