വില്ലനായും ഹാസ്യതാരമായും കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ അധികമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് കുണ്ടറ ജോണിഅഗ്നിപര്‍വ്വതം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടന്‍ തന്റെ തുടക്കകാലത്ത് റേപ്പ് സീനുകളിലും താന്‍ അഭിനയിച്ചിരുന്നതായി വെളിപ്പെടുത്തുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തതായും ജോണി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
”ഒരുകാലത്ത് ഏറ്റവും കൂടുതല്‍ റേപ്പ് സീനില്‍ അഭിനയിച്ച വ്യക്തി താനായിരുന്നു. 8 വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കുന്ന തരത്തിലുള്ളൊരു രംഗമുണ്ടായിരുന്നു അങ്കച്ചമയം എന്ന സിനിമയില്‍. ആ രംഗത്ത് അഭിനയിക്കാനാവില്ലെന്ന തരത്തില്‍ സംവിധായകനോട് പറഞ്ഞിരുന്നു. താന്‍ ആ നാട്ടിലെ ബിസിനസ്സുകാരനും സ്‌കൂളുമൊക്കെ നടത്തുന്നയാളാണ്, തന്റെ കഥാപാത്രത്തിന്റെ ബ്രൂട്ടാലിറ്റി കാണിക്കുന്നതിന് വേണ്ടിയാണിതെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. വിവാഹത്തിന് മുന്‍പായിരുന്നു അത്. വിവാഹ ശേഷം താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാറില്ല. സിനിമ നഷ്ടമായാലും അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു താനെന്നും” ജോണി പറയുന്നു.
ഭാര്യ കോളേജ് അധ്യാപികയാണ്. വീട്ടിലും ഇങ്ങനെ തന്നെയാണോ അദ്ദേഹമെന്ന് പലരും തന്നോട് ചോദിച്ചിരുന്നതായി ജോണിയുടെ ഭാര്യയും പറഞ്ഞു
Post Your Comments