തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച നടി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ്. ബോളിവുഡിലെ സൂപ്പര്‍ നായിക കങ്കണയാണ് ചിത്രത്തില്‍ നായികയാകുന്നത്. 24 കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരത്തിന് നല്‍കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാതാവ് വിഷ്ണു വര്ധന് ഇന്ദൂരി ഈ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു.
ജയലളിതയായി അഭിനയിക്കാന്‍ കങ്കണ സമ്മതിച്ചതില്‍ തങ്ങള്‍ക്ക് അധിയായ സന്തോഷമുണ്ടെന്നാണ് വിഷ്ണു പറയുന്നത്. കങ്കണ എന്ത് അര്‍ഹിക്കുന്നുവോ അതാണ് തങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം എന്നാല്‍ താരത്തിന്റെ പ്രതിഫലം 24 കോടി രൂപ തന്നെയാണോയെന്നു വ്യക്തമാക്കിയില്ല. എ.എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്ന പേരില്‍ തമിഴിലും ജയ എന്ന പേരില്‍ ഹിന്ദിയിലുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Post Your Comments