മലയാളത്തിന്റെ അനുഗ്രഹീത നടന്‍ സുകുമാരന്റെ പുത്രന്‍ നടന്‍ പൃഥ്വിരാജ് ഇന്ന് സംവിധായകനെന്ന നിലയിലും പ്രസിദ്ധനായി കഴിഞ്ഞു, സിനിമ സംവിധാനം ചെയ്യണമെന്ന അച്ഛന്റെ മോഹം നിറവേറ്റിയാണ് മകന്‍ പൃഥ്വി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
പൃഥ്വിരാജ് സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട വ്യക്തിയാണ്, ധിക്കാരിയെന്നും, അഹങ്കാരിയെന്നും വിളിക്കപ്പെട്ട പൃഥ്വിരാജ് തന്റെ പ്രയത്നത്തിലൂടെയും പ്രകടനത്തിലൂടെയും എല്ലാം തിരുത്തിയെഴുതുകയായിരുന്നു.
സുകുമാരന്റെ അടുത്ത സുഹൃത്തും പ്രശസ്ത സംവിധായകനും നടനുമൊക്കെയായ മലയാളത്തിന്റെ സ്വന്തം വേണുനാഗവള്ളി തന്റെ അവസാന നാളുകളില്‍ ഒരു പ്രമുഖ ടെലിവിഷന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെക്കുറിച്ച് പങ്കുവച്ചതിങ്ങനെ
“പൃഥ്വിരാജ് ഒരു നല്ല നടനാണ്, അയാള്‍ ധിക്കാരത്തോടെ സംസാരിക്കുന്നു എന്നൊക്കെ പറയുന്നത് തെറ്റാണ് അത് അവന്റെ കോണ്‍ഫിഡന്‍സ് ആണ്, പൃഥ്വി ജനിക്കുമ്പോള്‍ സുകു നല്ല നിലയിലായിരുന്നു, അവന്‍ അത് കണ്ടു വളര്‍ന്നതാണ്, അവന്‍ വെളിയില്‍ പോയി പഠിച്ചതാണ്, പിന്നെ ഒരു ഔട്ട് ലുക്കിന്റെ പ്രശ്നമുണ്ട് പക്ഷെ അത്രത്തോളം സിന്‍സിയര്‍ ആര്‍ട്ടിസ്റ്റാണ് പൃഥ്വി”.
Post Your Comments