അഗ്നിദേവി എന്ന ചിത്രത്തില്‍ തന്റെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ചു രംഗത്ത് എത്തിയ തെന്നിന്ത്യന്‍ നടന് ബോബി സിംഹ സിനിമയ്ക്ക് ഭീഷണി ആണെന്ന് തമിഴ് നിര്‍മ്മാതാക്കള്‍. അഞ്ചു ദിവസം മാത്രമാണ് താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചതെന്നും പിന്മാറിയിതിന് ശേഷം ഡ്യൂപ്പിനെ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കിയെന്നും ഈ ചിത്രം പ്രോത്സാഹിപ്പിക്കരുതെന്നും ആരാധകരോട് ബോബി സിംഹ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടന് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യം യൂണിയനെ സമീപിക്കണമായിരുന്നു. പ്രശ്നം ഞങ്ങള്‍ ഒത്തു തീര്‍പ്പാക്കുമായിരുന്നു വെന്നും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പറഞ്ഞു.
എന്നാല്‍ മധുബാലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്കിയതായിരുന്നു ബോബിയുടെ പ്രശ്നം. ചില രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അത് ഒരിക്കലും ശരിയായ നടപടിയല്ല. ബോബി സിന്‍ഹ സിനിമയ്ക്ക് ഭീഷണിയാണ്. അദ്ദേഹത്തിന് കൂടുതല്‍ അവസരം നല്കിയാല് നിര്‍മാതാക്കള്‍ക്ക് തലവേദനയാകുമെന്നും ഡി.എഫ്.പി.സി കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments