മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ഉത്സവ പ്രതീതി ജനിപ്പിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടു ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി വേദനാജനകമായ മറ്റൊരു സംഭവം തന്റെ ഫേസ്ബുക്ക് പേജിലൂടെ തുറന്നു പറയുകയാണ്.
തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന്റെ ക്ലിപ്പിംഗുകള്‍ മൊബൈലില്‍ പകര്‍ത്തി വാട്സ്ആപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ഒരുകൂട്ടം പേര്‍ക്കെതിരെയാണ് മുരളി ഗോപിയുടെ അപേക്ഷ, സിനിമയോട് കാണിക്കുന്ന വലിയ ദ്രോഹമാണിതെന്നും മുരളി ഗോപി പറയുന്നു.
മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളെ,
ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ.
‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്.
ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
Team L
Post Your Comments