സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ വന്ന ശേഷവും ഇത് നേരിട്ടിരുന്നതായി പറഞ്ഞ നടി സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെക്കുറിച്ച് വരുന്ന കമന്റുകള്‍ കണ്ട് വിഷമിച്ചിട്ടുണ്ടെന്നും തുറന്നു പറഞ്ഞു. നടന് അര്‍ബാസ് ഖാന് അവതാരകനായി എത്തുന്ന ടോക് ഷോയിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
‘കൗമാരപ്രായം മുതല്‍ ഞാന്‍ ബോഡിഷെയിമിങ്ങിന് ഇരയായിട്ടുണ്ട്. ആ സമയത്തൊക്കെ അതോര്‍ത്ത് മാനസികമായി വേദനിച്ചിട്ടുമുണ്ട്. മുന്‍പൊക്കെ സമൂഹമാധ്യമങ്ങളില്‍ എന്നെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുമ്ബോള് വിഷമം തോന്നുമായിരുന്നു. മറ്റുള്ളവര്‍ കേട്ടാല്‍ മോശമെന്നു തോന്നുന്ന പലവാക്കുകളും എങ്ങനെയാണ് ഒരറപ്പുമില്ലാതെ ചിലയാളുകള്‍ ഓണ്‍ലൈനില്‍ ഉപയോഗിക്കുന്നതെന്നൊക്കെ ചിന്തിക്കുമായിരുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ അനുഭവിച്ച് കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. ഇപ്പോഴും തടിച്ച തന്റെ ശരീരപ്രകൃതിയാണ് അവര്‍ ശ്രദ്ധിക്കുന്നത്.
2010 ല്‍ പുറത്തിറങ്ങിയ സല്മാന് ഖാന് ചിത്രത്തില്‍ നായികയാവുമ്പോള്‍ താന്‍ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു. അന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു. എന്നാല്‍ സിനിമ ചെയ്യുന്നതിനായി 30 കിലോ ഭാരമാണ് താന്‍ കുറച്ചത്. ശരീരഭാരം ക്രമീകരിക്കാന്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവര്‍ക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയര്‍പ്പും കാണാനുള്ള കണ്ണില്ല.” സോനക്ഷി പറയുന്നു. ഇപ്പോഴും ശരീരത്തെക്കുറിച്ചു മാത്രമാണ് അവരുടെ ചര്‍ച്ചയെങ്കില്‍ നരകത്തില്‍ പോകാന്‍ പറയണമെന്നും രൂക്ഷമായി സൊനാക്ഷി അഭിപ്രായപ്പെട്ടു.
Post Your Comments