തന്നെ ആക്രമിക്കാന്‍ എത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളുമായി നടി ശ്രീ റെഡ്ഡി. കഴിഞ്ഞ ദിവസം പണമിടപാടുകാരനായ സുബ്രഹ്മണ്യനും സഹായിയും തന്റെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയെന്നു ആരോപിച്ച് ശ്രീ റെഡ്ഡി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റേയും ഭീഷണിമുഴക്കുന്നതിന്റേയും സിസി ടിവി ദൃശ്യങ്ങള്‍ക്കൊപ്പം ഫോണ്‍സംഭാഷണങ്ങളും താരം പുറത്തുവിട്ടത്.
ഒരു സിനിമ ചര്‍ച്ചയ്ക്കായി കാണണമെന്ന ആവശ്യവുമായി മാര്‍ച്ച് 21ന് രാത്രി 11.30നു സുബ്രഹ്മണ്യനും സഹായിയും വീട്ടിലെത്തി. കാണണമെന്ന ആവശ്യം വിസമ്മതിച്ചപ്പോള്‍ മാനേജരെ ഉപദ്രവിച്ചു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും ശ്രീ റെഡ്ഡി പറയുന്നു.
എന്നാല്‍ ശ്രീ റെഡ്ഡിയോടുള്ള മുന്‍വൈരാഗ്യമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. മുന്‍പ് ഹൈദരാബാദില്‍ വെച്ച് മറ്റൊരു കേസില്‍ സുബ്രഹ്മണ്യന് അറസ്റ്റിലായിരുന്നു. അതിന് കാരണമായത് ശ്രീറെഡ്ഡിയാണ്.
Post Your Comments