നീണ്ട മുപ്പതു വര്‍ഷങ്ങളായി മോഹന്‍ലാലിന്റെ സിനിമാ ജീവിത യാത്രകളില്‍ ഒപ്പമുള്ള വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. നിര്‍മ്മാതാവിന്റെ കുപ്പായത്തില്‍ തിളങ്ങുന്ന ആന്റണിയാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ നിര്‍മിക്കുന്നതും. കഴിഞ്ഞ ഇടയ്ക്ക് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനെ മടുത്തോ എന്ന് അവതാരകന് ആന്റണിയോട് ചോദിച്ചിരുന്നു. ഇതിനു സിനിമാ ഡാഡിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് താരം.
ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ.. ” ലാല്‍ സാറിന്റെ പെരുമാറ്റവും രീതികളും തന്നെയാണ് ഈ ബന്ധം ഇങ്ങനെ തന്നെ നിലനിര്‍ത്തുന്ന ഘടകം. അദ്ദേഹത്തിന് ആ സ്നേഹം അന്നും ഇന്നും ഒരു പോലെയാണ്. ആ പിന്തുണ എനിക്ക് എല്ലാ കാര്യത്തിലും തന്നിട്ടുള്ള ആളാണ്. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. എന്നാലും ഞാന്‍ എടുത്തു പറയുന്നു, എന്റെ കരുത്ത്, എന്റെ എല്ലാം മോഹന്‍ലാല്‍ സാറാണ്. അതില്‍ നിന്നാണ് ഞാന്‍ എല്ലാ സിനിമകളും എടുത്തുകൊണ്ടിരിക്കുന്നത്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ എന്നോട് ഒരാള്‍ ചോദിച്ചിരുന്നു; എപ്പോഴെങ്കിലും ഇതില്‍ മടുപ്പ് തോന്നിയിരുന്നോ എന്ന്, ഒരിക്കലും അങ്ങനെയൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, അങ്ങനെയൊന്ന് അദ്ദേഹം ചോദിക്കാനും പാടില്ലായിരുന്നു. 31 വര്‍ഷമായി ഞാന്‍ സാറിനൊപ്പമുണ്ട്. ആദ്യം കണ്ടപ്പോഴത്തെ ആ സ്നേഹം ഞങ്ങള്‍ക്കിടയിലുണ്ട്. എനിക്കിപ്പോഴും ലാല്‍ സാറിനൊപ്പം നില്ക്കാന് സാധിക്കുന്നുണ്ടെങ്കില്‍ അതദ്ദേഹം എനിക്ക് തരുന്ന സ്നേഹം കാരണമാണ്. അതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”
Post Your Comments