GeneralLatest NewsMollywood

ഭര്‍ത്താവിന്റെ പേരില്‍ ഭാര്യയുടെ പേര് ചേര്‍ക്കണം; നടി പത്മപ്രിയ

മലയാളികളുടെ പ്രിയ താരം പത്മപ്രിയ ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ പത്മപ്രിയ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തകകൂടിയാണ്.

തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. ഈ സമയത്ത് പത്മപ്രിയയുടെ ഒരു ട്വീറ്റ് ശ്രദ്ധിക്കപ്പെടുന്നു. നടിയുടെയും ഭര്‍ത്താവ് ജാസ്മിന്‍ ഷായുടെയും ഇലക്ഷന്‍ ഐഡി പങ്കുവച്ചുകൊണ്ട് താരം കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പത്മപ്രിയയുടെ ഇലക്ഷന്‍ ഐഡിയില്‍ ഭര്‍ത്താവിന്റെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ജാസ്മിന്‍ ഷാ യുടെ കാര്‍ഡില്‍ അച്ഛന്റെ പേരും.

എന്നാല്‍ അച്ഛന്റെ പേരിനു പകരം ഭാര്യയുടെ പേരാണ് ഇലക്ഷന്‍ ഐഡിയില്‍ ചേര്‍ക്കാന്‍ ജാസ്മിന്‍ താല്‍പര്യപ്പെടുന്നതെന്നും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാകുന്നത് കുറയ്ക്കണമെന്നും അങ്ങനെ എങ്കില്‍ തന്റെ ഭര്‍ത്താവ് തുല്യനാണെന്ന് അദ്ദേഹത്തിന് തോന്നുമെന്നുമാണ് പത്മപ്രിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് വൈറലായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button