പൊതുവേദിയിൽ നയന്‍താരയെ അധിക്ഷേപിച്ച തമിഴ് നടൻ രാധാ രവിക്ക് മറുപടിയുമായി തെന്ന്ന്ത്യന് താരം സമാന്ത. രാധാ രവി വിഷാദരോഗിയാണെന്നും നയൻതാരയുടെ പുതിയ സിനിമയുടെ ടിക്കറ്റ് സൗജന്യമായി അയച്ചുതരാമെന്നും സമാന്ത ട്വീറ്റ് ചെയ്തു.
‘രാധാ രവി നിങ്ങളൊരു വിഷാദരോഗിയാണ്. അതിൽ ഞങ്ങൾക്ക് സഹതാപമുണ്ട്. നിങ്ങളുടെ ആത്മാവിനും മറ്റെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതിനും സമാധാനം ലഭിക്കട്ടെ. നയൻതാരയുടെ അടുത്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ ടിക്കറ്റ് നിങ്ങൾക്ക് അയച്ചുതരാം. ആ സിനിമയും കണ്ട് പോപ്കോൺ കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ.’–സമാന്ത കുറിച്ചു.
നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ നയന്‍താരയെ രജനികാന്ത്, ശിവാജി ഗണേശന്, എം.ജി.ആര് എന്നിവരുമായി താരതമ്യം ചെയ്യരുതെന്നും അവരുടെ വ്യക്തിജീവിതത്തില്‍ ഇത്രമാത്രം സംഭവങ്ങൾ ഉണ്ടായിട്ടും നയന്‍താര സിനിമയില്‍ ഇപ്പോഴും നില്‍ക്കുന്നതിന് കാരണം മറ്റൊന്നുമല്ല. തമിഴ്നാട്ടുകാര്‍ എല്ലാം പെട്ടന്ന് മറക്കുമെന്നും പറഞ്ഞ രാധാ രവി തമിഴ് സിനിമയില്‍ പിശാചായും തെലുങ്കില്‍ സീതയായും അഭിനയിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ”എന്റെ ചെറുപ്പകാലത്ത് കെ.ആര് വിജയയെപ്പോലുള്ള നടിമാരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എന്ത് തന്നെയായാലും ഇന്ന് കുഴപ്പമില്ല. ആര്‍ക്കും ഇവിടെ സീതയാകാം’- രാധാ രവി പറഞ്ഞു. ഈ പ്രസംഗം വിവാദമായതോടെ നടനെതിരെ പ്രതിഷേധവും ശക്തമായി
Post Your Comments