GeneralKollywoodLatest News

നയന്‍താരയെ അപമാനിച്ച നടനു മറുപടിയുമായി വിഗ്നേഷ് ശിവന്‍

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച നടന്‍ രാധാരവിയ്ക്ക് എതിരെ സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്നേഷ് ശിവന്‍. ‘കൊലയുതിര്‍ കാലം’ എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയ രാധാ രവി നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നു വിളിക്കെണ്ടാതില്ലാ എന്ന് പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗം വിവാടത്തിലായിരുന്നു. നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും അപ്പുറം അവര്‍ ഇപ്പോളും നടിയായി നില നില്‍ക്കുന്നതിനു കാരണം തമിഴ് ജനതയുടെ കാര്യങ്ങള്‍ പെട്ടെന്ന് മറക്കുന്ന സ്വഭാവമാണെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ സ്വഭാവ ശുദ്ധിയില്ലാതെ സീതയായും അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. രാധ രവിയ്ക്ക് മരുപ്[അടി നല്‍കുകയാണ് സംവിധായകന്‍ വിഘ്നേശ് ശിവന്‍.

‘വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസ്സഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധകിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്പോള്‍ വേദനയുണ്ട്,’ വിഗ്നേഷ് ശിവന്‍ കുറിച്ചു. പൊതുവേദിയില്‍ നടിയെ അപമാനിച്ച രാധാ രവിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ നടികര്‍ സംഘം തയ്യാറായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button