മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുപാട് നിര്‍മ്മിച്ച നിര്‍മ്മാതാവാണ് പികെആര്‍ പിള്ള. ചിത്രം, വന്ദനം, അമൃതം ഗമയം, അര്‍ഹത, അഹം, ഏയ് ഓട്ടോ, കിഴക്കുണരും പക്ഷി എന്ന് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവായി മാറിയ പികെആര്‍ പിള്ളയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഷിര്‍ദ്ദിസായി ക്രിയേഷന്‍സും സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ ദുരിത ജീവിതത്തിലാണ് അദ്ദേഹം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
മനസ്സ് നിറഞ്ഞ് മറ്റുള്ളവരെ സഹായിച്ചിരുന്ന വ്യക്തിയാണ് പികെആര്‍ പിള്ള. ഈ ദൗര്‍ബ്ബല്യമാണ് പില്ക്കാലത്ത് അദ്ദേഹത്തിന് വിനയായി തീര്‍ന്നതും. കള്ള സൗഹൃദങ്ങളുമായി അടുത്തുകൂടിയവരെല്ലാം അദ്ദേഹത്തെ കബളിപ്പിച്ചു എല്ലാം കൈക്കലാക്കി. മോഹന്‍ലാല്‍ നായകനായ ചിത്രം എന്ന സിനിമ വന്‍ വിജയമായതിന്റെ സന്തോഷം നിര്‍മ്മാതാവ് ആഘോഷിച്ചത് പുതുപുത്തന്‍ മാരുതിക്കാറും പത്ത് പവന്റെ സ്വര്‍ണ്ണ കീചെയിനും മോഹന്‍ലാലിനു സമ്മാനിച്ചായിരുന്നു. സംവിധായകന് പ്രിയദര്ശന് അദ്ദേഹമൊരു അംബാസിഡര്‍ കാറും നായികയായ രഞ്ജിനിക്ക് അന്നത്തെ കാലത്ത് 75000 രൂപയോളം വില വരുന്ന ടിവിയും വിസിആറുമാണ് സമ്മാനിച്ചത്.
ജീവിതത്തിലെ ചില തിരിച്ചടികളില്‍ സര്‍വ്വതും വിറ്റുപെറുക്കേണ്ടി വന്നു. ശാരീരികവൈഷമ്യതകളും ഓര്‍മ്മക്കുറവുകളും അനുഭവിക്കുകയാണ് പികെആര്‍ പിള്ള. നാലുവര്‍ഷം മുമ്പുവരെയും സജീവമായിരുന്ന പികെആര്‍ പിള്ള ഇളയമകന് സിദ്ധാര്‍ത്ഥിന്റെ മരണത്തോടെയാണ് അദ്ദേഹം തകര്‍ന്നുപോയി. അഭിനേതാവ് എന്ന നിലയില്‍ സജീവമാകുന്നതിനിടെ ഗോവയില്‍ വച്ച് സിദ്ദു മരണപ്പെട്ടു. അത് കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നറിയാന്‍ കേസ് കൊടുത്തെങ്കിലും അതുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തികശേഷിയില്ലാത്ത സ്ഥിതിയിലാണ് ഈ കുടുംബം.
Post Your Comments