രഞ്ജിത്ത് തിരക്കഥ രചിച്ച ‘ദേവാസുരം’ ,’ആറാം തമ്പുരാന്’, ‘നരസിംഹം’ തുടങ്ങിയ മെയിന്‍ സ്ട്രീം ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ താര വളര്‍ച്ചയ്ക്ക് കരുത്തേകിയ സിനിമകളായിരുന്നു. ദേവാസുരത്തിന് ശേഷം അതേ രീതിയില്‍ ടൈപ്പ് ചെയ്യപ്പെടുന്ന സിനിമ ഒരിക്കലും താന്‍ എഴുതാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് മുന്‍പൊരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ രഞ്ജിത്ത് തുറന്നു പറഞ്ഞിട്ടുണ്ട്.
ദേവാസുരത്തിന് ശേഷം ‘മായമയൂരം’ എന്ന ചിത്രമാണ് രഞ്ജിത്ത് മോഹന്‍ലാലിന് വേണ്ടി എഴുതിയത്, പക്ഷെ ബോക്സോഫീസില്‍ ചിത്രം പരാജയമായതോടെ രഞ്ജിത്ത് -മോഹന്‍ലാല്‍ ടീമിന് മലയാള സിനിമയില്‍ വലിയൊരു ഗ്യാപ് നേരിടേണ്ടി വന്നു, വീണ്ടും ഷാജി കൈലാസ് എന്ന സംവിധായകന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ദേവാസുരം സ്റ്റൈലില്‍ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ആറാം തമ്പുരാന് എന്ന ചിത്രം രഞ്ജിത്ത് എഴുതുന്നത്.
ചിത്രം വലിയ വിജയമായതോടെ രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്ററുടെ വാല്യൂ ഉയര്‍ന്നു. വീണ്ടും ഇടിപ്പടത്തില്‍ നിന്ന് ഇടവേളയെടുത്ത രഞ്ജിത്ത് സിബി മലയിലുമായി ചേര്‍ന്ന് ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന സിനിമ രചിച്ചു. ചിത്രം ബോക്സോഫീസ് വിജയമായെങ്കിലും സിബി മലയിലിനും ആറാം തമ്പുരാന് പോലെ ഒരു മോഹന്‍ലാല്‍ ചിത്രമെടുക്കാന്‍ ആഗ്രഹം തോന്നുകയും അങ്ങനെ രഞ്ജിത്തുമായി ചേര്‍ന്ന് ഉസ്താദ് എന്ന ചിത്രമെടുക്കുകയുമുണ്ടായി. സാമ്പത്തികമായി വലിയ വിജയം നേടാതിരുന്ന ഉസ്താദിനു ശേഷം അത്തരമൊരു സ്റ്റീരിയോ ടൈപ്പ് ചിത്രം താനിനി എഴുതാനില്ലെന്ന നിലപാടില്‍ രഞ്ജിത്ത് ഉറച്ചു നില്‍ക്കുമ്പോഴാണ് ഷാജി കൈലാസ് രഞ്ജിത്ത് എന്ന സ്ക്രീന്‍ റൈറ്റര്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് നരസിംഹം എന്ന ചിത്രം എഴുതാന്‍ പ്രേരിപ്പിച്ചത്.
ഒരു ആക്ഷന്‍ ചിത്രമെന്ന നിലയില്‍ ഉസ്താദ് എന്ന ചിത്രത്തിന് ഡോസെജ് കുറവുണ്ടെന്നും സിബി മലയിലിന്റെ ട്രീറ്റ്മെന്റ് സ്റ്റൈലിലുള്ള ഒരു ചിത്രമായിരുന്നില്ല അതെന്നും അതിനാലാണ് ചിത്രം ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയതെന്നും ഷാജി കൈലാസ് രഞ്ജിത്തിനോട് വ്യക്തമാക്കി, ആന്റണി പെരുമ്പാവൂര്‍ എന്ന മോഹന്‍ലാലിന്റെ വലിയ ആരാധകനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് നമുക്ക് ചെയ്യേണ്ടതെന്നും ഷാജി കൈലാസ് രഞ്ജിത്തിനോട് തുറന്നു പറഞ്ഞു അങ്ങനെയാണ് ‘നരസിംഹം’ എന്ന ചിത്രം സംഭവിക്കുന്നത്. വിജയിച്ച സിനിമകളിലെ ഫോര്‍മുലകള്‍ അതെ പോലെ ഉപയോഗിച്ച് എഴുതിയെടുത്ത ഒരു ക്ലീന്‍ ബിസിനസ് പ്ലാന്‍ ആയിരുന്നു നരസിംഹമെന്ന് രഞ്ജിത്തും തുറന്നു സമ്മതിച്ചിട്ടുണ്ട്.
Post Your Comments