![](/movie/wp-content/uploads/2019/03/jisha.jpg)
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊലപ്പെട്ടത് കേരളത്തിലെ വിവാദ വിഷയങ്ങളിലൊന്നായിരുന്നു. ഇപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി സിനിമ അഭിനയിത്തിലെയ്ക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്‌സ് ഒരുക്കുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലൂടെയാണ് രാജേശ്വരിയുടെ വെള്ളിത്തിര പ്രവേശനം.
നിരവധി അസുഖങ്ങളുണ്ടെന്നും ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നു രാജേശ്വരി പറഞാതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിഷയുടെ മരണത്തിനു പിന്നാലെ നാട്ടുകാര്‍ പിരിച്ച് നല്‍കിയ പണം പലവഴിക്ക് ചെലവായെന്നും ജിഷ വധക്കേസില്‍ ഉള്‍പ്പെട്ട നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് സിനിമയില്‍ വേഷമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍മഗജ ഇതാണ് ലൗ സ്റ്റോറി നിര്‍മ്മിക്കുന്നത് നിയാസ് പെരുമ്പാവൂരാണ്. ഈ വര്‍ഷം തന്നെ ചിത്രം തീയേറ്ററുകളിലെത്തുമെന്നും സൂചന.
Post Your Comments