Uncategorized

അവാര്‍ഡ്‌ നിശയിലെ ഗ്ലാമര്‍ വേഷത്തെക്കുറിച്ച് തുറന്നു പറഞ്ഞു ഐശ്വര്യ ലക്ഷ്മി

ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ നടിയാണ്  ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് നായിക എന്ന നിലയില്‍ ഐശ്വര്യ മലയാള സിനിമയില്‍  തുടക്കം കുറിക്കുന്നത്, പിന്നീട് മായനദി എന്ന ചിത്രമാണ്‌ താരത്തിനു കരിയര്‍ ബ്രേക്ക് നല്‍കിയത്. സിനിമയ്ക്ക് പുറത്തും ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെ ശ്രദ്ധാ കേന്ദ്രമാണ്, ഏഷ്യാവിഷന്റെ അവാര്‍ഡ്‌ നിശയില്‍ ഗ്ലാമര്‍ വേഷത്തിലെത്തിയ ഐശ്വര്യ ചെറിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

ഏഷ്യവിഷന്റെ അവാര്‍ഡ്‌ വേദിയിലെ ഗ്ലാമറസ് വേഷത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ

“ഏഷ്യാവിഷന്റെ അവാര്‍ഡ്‌ നിശയില്‍ ഒരു ഗൗണാണ് അണിഞ്ഞിരുന്നത്. ഡീപ് നെക്കാണ് ആ ഗൗണിന്‍റെ പ്രത്യേകത. എനിക്ക് ഉറപ്പുണ്ട് ആ ഗൗണില്‍ വള്‍ഗാരിറ്റി ഇല്ല എന്നത്, അത് ദീപിക പാദുകോണോ, പ്രിയങ്കാ ചോപ്രയോ ധരിച്ചിരുന്നെങ്കില്‍ ആരും ഒന്നും പറയുമായിരുന്നില്ല. എന്നാല്‍ എനിക്കും ആഗ്രഹമില്ലേ. ഒരു പത്ത് മുപ്പത്തഞ്ച് കൊല്ലം ശരീരം അനുവദിച്ചില്ലെങ്കില്‍ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ അണിയാന്‍ സാധിച്ചില്ലെങ്കിലോ ആഗ്രഹിക്കുമ്പോഴല്ലേ ഇതൊക്കെ ചെയ്യേണ്ടത്, പിന്നീടെക്ക് മാറ്റിവയ്ക്കണോ.” ഐശ്വര്യ ചോദിയ്ക്കുന്നു.

കടപ്പാട് : മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിന്‍

shortlink

Related Articles

Post Your Comments


Back to top button