
വിവാഹത്തോടെ നടിമാര്‍ അഭിനയം വിടുന്നത് സാധാരണമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ യുവനടന് ആര്യയുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും നടി സയേഷ ഇടവേള എടുക്കുമോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. താരം വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സയേഷ.
‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയം തുടരണോ അതോ അവസാനിപ്പിക്കണോ എന്നതും എന്റെ വിഷയം. സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം നല്‍കുന്നത്. വിവാഹം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ല. ആര്യയുടെ ശക്തമായ പിന്തുണയും എനിക്കുണ്ട്’- താരം പങ്കുവച്ചു
Post Your Comments