ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സാമ്രാട്ടിനെ സ്ക്രീനില്‍ മിസ് ചെയ്യാത്ത മലയാള സിനിമാ പ്രേമികള്‍ ആരും തന്നെയുണ്ടാകില്ല. അപകട ദുരന്തത്തിന്റെ കയ്പേറിയ നിമിഷങ്ങളില്‍ നിന്ന് ഓണ്‍ സ്ക്രീനിലേക്ക് പതിയെ പതിയെ ചുവടു വയ്ക്കുകയാണ് മലയാളത്തിന്റെ ചിരി തമ്പുരാന്‍.ഈ അഭിനയ വിസ്മയത്തിനു മുന്നില്‍ പ്രേക്ഷകര്‍ വീണ്ടും എല്ലാം മറന്നു ചിരിക്കാനായി കാത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ശോഭ ഹൃദയ വികാരമായ ഒരു അനുഭവം പങ്കിടുകയാണ്.
ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ പറയുന്നു
“അപകടം നടന്നു കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാന്‍ ആരാണെന്നു മനസ്സിലായോ? എന്ന് അമ്പിളി ചേട്ടനോട് ചോദിച്ചത്, അമ്പിളി ചേട്ടന്‍ അറിയാമെന്ന് തലയാട്ടി, എന്തെങ്കിലും ഒരടയാളം പറയാമോ എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന്‍ അദ്ദേഹം എന്റ താലിമാലയില്‍ കയറിപ്പിടിച്ചു, ആ നിമിഷത്തെ സന്തോഷം അത് ഭയങ്കരമായിരുന്നു. ഇപ്പോഴത്തെ അമ്പിളി ചേട്ടന്റെ മാറ്റത്തില്‍ ഒരുപാട് സന്തോഷമുണ്ട്. വെല്ലൂരിലുള്ള ഡോക്ടറുമായി സംസാരിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. എന്തെങ്കിലും മാറ്റം സംഭവിച്ചാലോ ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ കൊണ്ട് പോയത്. ലൊക്കേഷനില്‍ കൊണ്ട് പോയപ്പോള്‍ പരിചയവും സ്നേഹവുമുള്ളവരെ കാണുമ്പോള്‍ അമ്പിളിചേട്ടന്റെ മുഖത്ത് വ്യത്യാസം വരുന്നത് നമുക്ക് അറിയാന്‍ കഴിയും”- ഗൃഹ ലക്ഷ്മിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി ശ്രീകുമാറിന്റെ പത്നി ശോഭ വ്യക്തമാക്കുന്നു.
Post Your Comments