CinemaMollywoodNEWS

ശോഭനയല്ല മഞ്ജു വാര്യര്‍, ബാഹുബലിക്ക് രണ്ടാം സ്ഥാനം : കാളിദാസിന് പറയാനുള്ളത്!

സിനിമയിലെ തന്റെ ഇഷ്ടങ്ങള്‍ മടി കൂടാതെ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ യൂത്ത് ഹീറോ കാളിദാസ് ജയറാം.

ശോഭനയേക്കാള്‍ കൂടുതല്‍ ഇഷ്ടം മഞ്ജു വാര്യരോടാണെന്നും, ദംഗല്‍ എന്ന ചിത്രം കഴിഞ്ഞേ താന്‍ ബാഹുബലി എന്ന സിനിമയ്ക്ക് സ്ഥാനം നല്‍കൂവെന്നും ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ കാളിദാസ് പറയുന്നു.
റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെങ്കിലും ബോളിവുഡിലെ സൂപ്പര്‍ ഹീറോ ഷാരൂഖ്‌ ആണ്, എനിക്ക് കാണനിഷ്ടം അടിച്ചു പൊളി ചിത്രങ്ങളാണ് , ആമിര്‍ ഖാന് രണ്ടാം സ്ഥാനമേയുള്ളൂ, അമ്മ ലാലേട്ടന്‍ കോമ്പോ കൂടുതല്‍ ഇഷ്ടമാണ്, അത് കഴിഞ്ഞേ വരൂ അച്ഛന്‍-അമ്മ കോമ്പോ, അമ്മയും ലാലേട്ടനും ജോഡിയായി അഭിനയിച്ചതില്‍ അക്കരെ അക്കരെയോടാണ് കൂടുതല്‍ ഇഷ്ടം. കാളിദാസ് പങ്കുവയ്ക്കുന്നു.

തമിഴിലെ ലിസ്റ്റ് എടുത്താല്‍ അജിത്തിനോടാണ് കാളിദാസിന്റെ ആരാധന, വിജയ്‌ അത് കഴിഞ്ഞേയുള്ളൂവെന്നും കാളിദാസ് പറയുന്നു, ഫാസില്‍ സത്യന്‍ സംവിധായകരില്‍ ഏറ്റവും ഇഷ്ടം സത്യന്‍ അന്തിക്കാട് എന്ന സംവിധായകനോടാണെന്നും മലയാളത്തിന്റെ താരപുത്രന്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button