
ബാറിന് മുന്നിൽ നടനും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍. എസ്എൽ പുരത്ത് ബാറിന് മുന്നിൽ ഞായറാഴ്ചയാണ് സംഭവം. .ചലച്ചിത്ര നടൻ തിരുവിഴ സ്വദേശി സുധീറും നാല് സുഹൃത്തുകളും നാട്ടുകാരുമായി ഏറ്റുമുട്ടിയതില്‍ എസ്എൽപുരം അറയ്ക്കൽ ഹരീഷ്(31), പഴയതോപ്പിൽ അനൂപ്(30)എന്നിവർക്ക് പരിക്കേറ്റു.
എസ്എൻപുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ആഡംബരകാറിൽ ഇരിക്കുകയായിരുന്നു നടനും സുഹൃത്തുക്കളും. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോകുകയായിരുന്ന ഹരീഷിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതാണ് തല്ലിന് കാരണം. ഹരീഷിന്റെ മൂക്കിനും കണ്ണിനും പരിക്കേറ്റു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ടതോടെ സംഭവം പോലീസ് കേസായി. പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് എത്തിച്ചു. മാരാരിക്കുളം പോലീസ് കേസെടുത്തു.
Post Your Comments