GeneralTV Shows

ഭര്‍ത്താവിന്റെ കഠിനമായ പീഡനം!! അഭിനയത്തില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍

‘സ്വന്തം’ എന്ന സീരിയലിലെ സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രത്തെ മിനിസ്ക്രീന്‍ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. വില്ലത്തിയായും നായികയായും സിനിമാ സീരിയല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ചന്ദ്ര ലക്ഷ്മണ്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ പ്രചരിച്ചിരുന്നത് ദാമ്പത്യ ബന്ധത്തിലെ ചില ക്രൂരതകള്‍ ആയിരുന്നു. അത്തരം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടി ചന്ദ്ര. ഒരു സ്വകാര്യ ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘‘മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ വിവാഹം കഴിപ്പിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്’’. സീരിയലുകളിൽ നിന്നു മാറിനിന്ന സമയത്തായിരുന്നു ഇത്തരം വ്യാജ പ്രചാരണങ്ങള്‍. വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കൂട്ടി ചേര്‍ത്ത താരം വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് അറിയില്ലെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button