GeneralLatest NewsMollywood

”അന്ന് അദ്ദേഹത്തെ വിധി അതിന് അനുവദിച്ചില്ല”; ദൃക്‌സാക്ഷിയുടെ കുറിപ്പ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹൻലാൽ–പൃഥ്വി ജോഡി ഒരുമിക്കുന്ന ഈ ചിത്രത്തിന്‍റെ സെന്‍സറിങ്ങിനു മുന്പായി അമ്മ മല്ലിക സുകുമാരന്റെ അനുഗ്രഹം തേടി പൃഥ്വി എത്തിയിരുന്നു. പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ആയ സിദ്ധു പനക്കല്‍ ആ നിമിഷത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. അച്ഛന്റെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് പൃഥ്വിരാജിന് ‘ലൂസിഫര്‍’. സുകുമാരന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികള്‍ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല അത് മകനിലൂടെ പൂര്‍ത്തിയാകുകയാണ്.

സിദ്ധു പനക്കലിന്റെ കുറിപ്പ് ഇങ്ങനെ:

ലൂസിഫർ സിനിമയുടെ സെൻസറിനു തലേന്ന് രാത്രി, പൃഥ്വിരാജ് അമ്മയെ കാണാനെത്തി. അച്ഛന്റെ സാന്നിധ്യത്തിൽ അമ്മയുടെ അനുഗ്രഹം വാങ്ങാൻ. അച്ഛന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു രാജുവിന് ലൂസിഫർ. സുകുമാരൻ സാറിന്റെ സ്വപ്നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നുള്ളത്. പ്രാരംഭ നടപടികൾ തുടങ്ങിയതുമാണ്. പക്ഷെ വിധി അതിനനുവദിച്ചില്ല. ആഗ്രഹം പൂർത്തീകരിക്കാനാവാതെ ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. തന്റെ ആഗ്രഹം സഫലീകരിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങാൻ തിരക്കിനിടയിൽ ഓടിയെത്തിയ മകനെ നിറഞ്ഞ സ്നേഹത്തോടെ നോക്കിയുള്ള ആ ഇരിപ്പു കണ്ടില്ലേ. മകനെ അമ്മയോടൊപ്പം അച്ഛനും അനുഗ്രഹിക്കുന്ന അസുലഭ മുഹൂർത്തത്തിന് സാക്ഷിയായി ഞാനും. അച്ഛന്റെ ആഗ്രഹത്തിനും സാക്ഷി. മകന്റെ പൂർത്തീകരണത്തിനും സാക്ഷി. അമ്മയുടെ അനുഹ്രഹത്തിനും സാക്ഷി. ദൃക്‌സാക്ഷി.

shortlink

Related Articles

Post Your Comments


Back to top button