കുറച്ചു നല്ല സിനിമകൾ ചെയ്തുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ തിരക്കഥാകൃത്താണ് ശ്യാം പുഷ്ക്കർ. അദ്ദേഹത്തിന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സംവിധായകൻ പ്രിയദർശൻ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. നിമിർ എന്ന് പേരിട്ട ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ ,നമിത പ്രമോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ ” നിമിർ കണ്ടിരുന്നോ “എന്നൊരാൾ ചോദിച്ചു. ശ്യാം പുഷ്ക്കരൻ പറഞ്ഞ മറുപടി ഇങ്ങനെ ” നിമിർ കണ്ടിട്ടില്ല, കൊള്ളില്ല എന്നൊക്കെ പലരും പറഞ്ഞു, കാണണ്ട എന്നും പറഞ്ഞവരുണ്ട്. പിന്നെ പ്രിയദർശൻ സാറിന്റെ പടത്തിൽ ഒക്കെ നമ്മുടെ പേര് എഴുതിക്കാണിക്കുന്നത് വലിയ കാര്യമല്ലേ. സ്റ്റോറി ശ്യാം പുഷ്ക്കരൻ എന്ന് ടൈറ്റിൽ കാർഡിൽ എഴുതിയത് വരെ കണ്ടിട്ടുള്ളു. സത്യം പറഞ്ഞാൽ ധൈര്യം ഇല്ലാത്തതു കൊണ്ട് കാണാത്തതു ആൺ. പ്രിയദർശൻ സാർ ഒക്കെ നമുക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകരാണ്. മോശം എന്ന് പറഞ്ഞ ഒരു ചിത്രം കാണാൻ അതുകൊണ്ട് തന്നെ തോന്നിയില്ല ”എന്നാണ് ശ്യാം പറഞ്ഞത്.
Post Your Comments