
മലയാള സിനിമയില്‍ സംവിധായകനെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ ഹരിശ്രീ അശോകന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയിലെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മാധവ് രാം ദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിലെ ഹരിശ്രീ അശോകന്റെ വേറിട്ട ലുക്കാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഒരു വൃദ്ധ കഥാപാത്രമായി മേക്കോവര്‍ നടത്തിയിരിക്കുന്ന ഹരിശ്രീ അശോകന്‍ പ്രേക്ഷകരെ സിനിമ ഇറങ്ങും മുന്‍പേ അമ്പരപ്പിച്ചിരിക്കുകയാണ്. ഗണപതി എന്ന കഥാപാത്രമായി ഇളയരാജയില്‍ ഒരു മുഖ്യ വേഷം ചെയ്യുന്ന ഹരിശ്രീ അശോകന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷമായിരിക്കും ഇത്, മേല്‍വിലാസം , അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’ മാര്‍ച്ച്-22 നു പ്രദര്‍ശനത്തിനെത്തും,
Post Your Comments