
തെന്നിന്ത്യൻ താരങ്ങളായ ആര്യയുടെയും സയേഷയുടെയും വിവാഹ സൽക്കാരം കഴിഞ്ഞ ദിവസം ചെന്നൈയിൽവച്ച് നടന്നു. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ട് അണിഞ്ഞാണ് ആര്യയെത്തിയത്. സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്.
മാര്‍ച്ച് 9, 10 ദിവസങ്ങളില്‍ ഹൈരദാബാദില്‍ വച്ചായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം.സയേഷയുടെ ഗോൾഡൻ ബ്ലൗസും ഗുജറാത്തി ട്രെഡീഷണൽ ഡിസൈനിലുള്ള റെഡ് സാരിയും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധനേടി.
നടന്‍ ദീലീപ് കുമാറിന്റെ സഹോദരിയുടെ പേരകുട്ടിയാണ് സയേഷ. സയേഷയുടെ പിതാവ് സുമീത് സൈഗാളും മാതാവ് ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്. മലയാളിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധയാകർഷിച്ചത്.
Post Your Comments