താര സംഘടനയായ അമ്മ തലപ്പത്ത് പതിനെട്ടു വര്‍ഷത്തോളം ഇരുന്നത് തന്റെ സംഘടനാ പാടവം കൊണ്ടാണെന്ന് നടനും എം പിയുമായ ഇന്നസെന്റ്. ‘അമ്മ’യിൽ നിന്നും രാജിവയ്ക്കുന്ന കാര്യം ജനറൽ ബോഡിയിൽ അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ചും ഇന്നസന്റ് പങ്കുവയ്ക്കുന്നു.
ചിരിയോടെ ക്യാന്‍സര്‍ എന്ന രോഗത്തെക്കുറിച്ചു താരം പങ്കുവച്ചു. അമ്മ സംഘടനയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും പിന്മാറുകയും നടന്‍ മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്ത് എത്തുകയും ചെയ്ത സമയത്ത് താന്‍ നടത്തിയ പര് പ്രസംഗത്തെക്കുറിച്ചാണ് ഇന്നസെന്റിന്റെ വാക്കുകള്‍. ‘ഞാൻ പിരിഞ്ഞുപോകുകയാണ്. ഇനി മോഹൻലാൽ ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയിൽ നിന്നും ഒരു രൂപ എടുത്താൽ അവന് കാൻസർ എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവർ മനസ്സിൽ പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവൻ എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇരുന്നാൽ രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതാണെന്ന് അവർക്കെല്ലാം അറിയാം.’–ഇന്നസന്റ് പറഞ്ഞു
എൽഡിഎഫ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കവെയാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. ചാലക്കുടി മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുകയാണ് താരം.
Post Your Comments