സിനിമാ ലോകത്ത് ഇപ്പോള്‍ ജീവചരിത്ര സിനിമകളുടെ കാലമാണ്. സൈന നെഹ്‌വാളിന്റെ ജീവചരിത്ര സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും നായിക ശ്രദ്ധ കപൂർ പിൻമാറി. ചിത്രീകരണം ഏറെ പുരോഗമിച്ച ശേഷമാണ് താരത്തിന്റെ ഈ പിന്മാറ്റം.
സൈനയായി അഭിനയിക്കാൻ ശ്രദ്ധ കപൂര്‍ പ്രത്യേക ബാഡ്മിന്റൻ പരിശീലനം നേടിയിരുന്നു. ഇപ്പോള്‍ ഡേറ്റ് പ്രശ്നമാണ് ചിത്രത്തില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. പരിനീതി ചോപ്രയാകും ശ്രദ്ധയ്ക്കു പകരം ചിത്രത്തിലെ പുതിയ നായിക.
Post Your Comments