കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനൂപ് കൃഷ്ണന്. സീരിയലുകളിലൂടെ ആരാധക ഹൃദയം കവര്‍ന്ന അനൂപ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സീരിയലിന്റെ പേരില്‍ തന്നെ ഫേസ്ബുക്കിലൂടെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് താരം.
അനൂപ് അഭിനയിക്കുന്ന സീരിയലിനെ പരിഹസിച്ചു കൊണ്ട് അനീഷ് കൊല്ലം എന്നൊരാള്‍ സ്വകാര്യ സന്ദേശമയച്ചു. വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടെയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല പ്രയോഗങ്ങളോടെയുള്ള സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പരസ്യമായി പോസ്റ്റ് ചെയ്തു കൊണ്ടാണ് അനൂപ് വിമര്ശകന് മറുപടി നല്‍കിയിരിക്കുന്നത്. ടിവി റിമോട്ട് കൈയിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെയെന്നും വിമര്‍ശിച്ചു കൊണ്ടാണ് അനൂപിന്റെ പോസ്റ്റ്.
അമ്മമരത്തണലില്‍, ഇഷ്ടി (സംസ്കൃതം) തുടങ്ങിയ സിനിമകളിലും അനൂപ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments