![](/movie/wp-content/uploads/2019/03/hhu-1.jpg)
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവില് അര്‍ജന്റീന ആരാധകനായി താരപുത്രന് കാളിദാസ് ജയറാം വേഷമിടുമ്പോള്‍ തന്റെ ഇഷ്ടം ടീം അര്ജന്റീനയല്ലെന്ന് വ്യക്തമാക്കുകയാണ് താരം. സിനിമ ഇറങ്ങും വരെ അര്‍ജന്റീന ആരാധകനായി തുടരാമെന്നും എന്നാല്‍ റിയല്‍ ലൈഫില്‍ ജര്‍മ്മനി ആരാധകനാണ് താനെന്നും ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ കാളിദാസ് പറയുന്നു.
മാര്‍ച്ച്-22നു റിലീസ് ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്. ആഷിക് ഉസ്മനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.യുവ സൂപ്പര്‍ താര നിരയിലേക്ക് കാളിദാസ് എന്ന താരപുത്രന് മികവു കൈവരിക്കാന്‍ കഴിയുന്ന തരത്തിലെ കഥാപാത്ര സൃഷ്ടിയാകും സംവിധായകന് കാളിദാസിനായി കാട്ടൂര്ക്കടവില് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പക്കാ എന്റര്‍ടെയനര്‍ എന്ന നിലയില്‍ ഈ അവധിക്കാലത്ത് ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്ക്കടവില് ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ.
Post Your Comments