അഭിനയ ലോകത്ത് അന്‍പത്തിയാറു വര്‍ഷങ്ങള്‍ പിന്നിടുകയാണ് നടി ഷീല. സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പലരും രാഷ്ട്രീയത്തില്‍ ഇറങ്ങുകായും പൊതുപ്രവര്‍ത്തനത്തില്‍ സജീവമാക്കയും ചെയ്തിട്ടുണ്ട്. ലോക സഭാ ഇലക്ഷന്‍ ചൂടിലെയ്ക്ക് കേരളം മാറുകയാണ്. ഈ അവസരത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഷീല. >രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.
” രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ ആർക്കെങ്കിലുമൊക്കെ നന്മ ചെയ്യാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത, എന്നാൽ രാഷ്ട്രീയക്കാരെക്കുറിച്ചു കൂടുതൽ പഠിച്ചപ്പോൾ ആ ആഗ്രഹം ഉപേക്ഷിച്ചു. കുടിവെള്ള പ്രശ്നം, തൊഴിലില്ലായ്മ അങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന പലതുമുണ്ട്, പൊതു നന്മയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നു കരുതി. പക്ഷേ രാഷ്ട്രീയത്തിനു പിന്നിലെ കളികൾ അറിഞ്ഞപ്പോൾ ആ ആഗ്രഹം വേണ്ടെന്നു വച്ചു.” ഷീല പറയുന്നു
ജീവിതത്തിൽ രണ്ടു വട്ടമേ ഷീലയ്ക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇഷ്ടമില്ലാത്തത് കൊണ്ടല്ലന്നും എന്തോ കാലക്കേടു കൊണ്ട് വോട്ടർ പട്ടികയിൽ തന്റെ പേരു വരുന്നില്ലെന്നും താരം പറയുന്നു. ” വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ പല തവണ പറഞ്ഞ് ഉറപ്പു വരുത്തിയിട്ടും പട്ടികയിൽ പേരു വന്നിട്ടില്ല. മകനും മരുമകളും വോട്ടു ചെയ്യുമ്പോഴും എനിക്ക് വോട്ടില്ലായിരുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കേണ്ടത് ഏതൊരു പൗരന്റെയും കടമയാണ് . അതിനു സാധിക്കാത്തതിൽ നല്ല വിഷമമുണ്ട്.” ഷീല കൂട്ടിച്ചേര്‍ത്തു.
Post Your Comments