സിനിമയ്ക്ക് പുറത്തും നടന്മാരായ പൃഥ്വിരാജും ബാലയും നല്ല സുഹൃത്തുക്കളാണ്, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ബാല.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംഭരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പക്ഷെ താന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജിനു അഭിനയിക്കാന്‍ കഴിയാതിരുന്ന സാഹചര്യമോര്‍ത്ത് തനിക്ക് വേദനയുണ്ടെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ബാല പറയുന്നു.
“വലിയ ഒരു താരനിരയുള്ള ചിത്രമാണ് ലൂസിഫര്‍, അതിന്റെ ഒരു ഗൗരവം കണക്കിലെടുത്താണ് ഞാന്‍ അഭിനയിക്കാനായി പോയത്. പക്ഷെ എല്ലാവരും വളരെ കൂളായി കളി തമാശകള്‍ പറഞ്ഞായിരുന്നു സിനിമയുടെ ചിത്രീകരണം ആഘോഷിച്ചത്, നിങ്ങളാരും വിചാരിക്കാത്ത ഒരു ട്വിസ്റ്റ് ലൂസിഫറിലുണ്ട്. ആഘോഷ ദിവസങ്ങളില്‍ സിനിമകള്‍ ഇറങ്ങാറുണ്ട്, എന്നാല്‍ ലൂസിഫര്‍ ഇറങ്ങുന്ന ദിവസം ആഘോഷമായിരിക്കും എന്നതാണ് എന്നെ സംബന്ധിച്ച് ത്രില്‍ ഉണ്ടാക്കുന്ന കാര്യം. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംഭരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, പക്ഷെ എന്നാലും മറ്റൊരു ദുഃഖം ബാക്കി നില്ക്കുന്നു, എന്റെ ആദ്യ സിനിമാ സംഭരംഭമായ ‘ഹിറ്റ് ലിസ്റ്റി’ല്‍ ചിക്കന്‍ പോക്സ് കാരണം പൃഥ്വിരാജിനു അഭിനയിക്കാന്‍ കഴിയാതെ പോയി അത് എന്നെ സംബന്ധിച്ചിടത്തോളം അത്ര വേദനയേറിയ കാര്യമായിരുന്നു”.- ബാല പറയുന്നു.
Post Your Comments