BollywoodLatest News

പരസ്യമായി അപമാനിച്ചു; പോലീസിന്റെ സഹായവും ലഭ്യമാക്കിയില്ല; തനിഷയുടെ വെളിപ്പെടുത്തല്‍

പൊതു ഇടങ്ങളില്‍ താരങ്ങള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചു വെളിപ്പെടുത്തുകയാണ് തനിഷ മുഖര്‍ജി. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് താരം ന്യൂയോര്‍ക്കിലേക്കെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്റോറന്റിലേക്ക് പോയപ്പോള്‍ ഉണ്ടായ സംഭവമാണ് ട്വിറ്ററിലൂടെ താരം പങ്കുവച്ചത്. അമേരിക്കക്കാരനായ ഒരാളായിരുന്നു മോശം വാക്കുകള്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഇവരെക്കണ്ടാല്‍ മത്സ്യബന്ധനം നടത്തുന്നവരെപ്പോലെയുണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. വളരെ മാന്യമായാണ് താന്‍ പെരുമാറിയതെന്നും എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ പെരുമാറിയതെന്ന കാര്യത്തെക്കുറിച്ച്‌ അറിയില്ലെന്നും താരം കുറിക്കുന്നു.  കജോളിന്റെ സഹോദരിയാണ് തനിഷ.

മുന്‍പൊരിക്കലും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും അമേരിക്കയില്‍ ഇപ്പോഴും ഇത് നിലനില്‍ക്കുന്നുണ്ടെന്നുമറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു താനും സുഹൃത്തുക്കളുമെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ വിഷയം റസ്റ്റോറന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും പോലീസിനെ വിളിക്കാന്‍ ആവശ്യപെട്ടിട്ടും അവരത് ചെയ്തില്ലെന്നും തനിഷ പറഞ്ഞു.

shortlink

Post Your Comments


Back to top button