BollywoodGeneralLatest News

ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെട്ട് താരപുത്രി; അഹങ്കാരിയെന്നു വിമര്‍ശനം

അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാൻവി കപൂര്‍ ബോളിവുഡിലെ യുവ നായികമാരില്‍ ഒരാളാണ്. ദഡക്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം അഹങ്കാരിയാണെന്ന് വിമര്‍ശനം.

കഴിഞ്ഞദിവസം ജിമ്മിലെത്തിയ ജാന്‍വിയ്ക്ക് പിന്നാലെ കൂടിയ ഫോട്ടോഗ്രാഫർമാരോട് താരം ദേഷ്യപ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ജിമ്മിലേക്ക് കയറുന്നതിനായി കാറില്‍ നിന്നിറങ്ങി താരം വന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും നിറഞ്ഞു. താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെത്തിയ ഫോട്ടോഗ്രാഫര്‍മാരോടാണ് ജാന്‍വി മുഖം കറുപ്പിച്ച്‌ മറുപടി നല്‍കിയത്. വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോഴാണ് ജിമ്മില്‍ വരുമ്പോള്‍ പോലും ഒരുങ്ങി വരണമോ എന്നാണ് രോഷത്തോടെ ജാന്‍വി ചോദിച്ചു. ഇതോടെ ശ്രീദേവിയുടെ മകളാണെങ്കിലും താരം അഹങ്കാരി ആണെന്നു വിമര്‍ശകര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button