മലയാള സിനിമയില്‍ ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത് താരമക്കളാണ്. മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് അഭിനയത്തില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇരുവരുടെയും ഒരു ചിത്രമാണ്. ‘ഇത് അച്ഛന്റെ മകൻ തന്നെ’ എന്നു ആരും പറഞ്ഞു പോകുന്ന ഒരു ചിത്രമാണ് നടൻ സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കഴിഞ്ഞ ദിവസം ഒരു ചിരിയോടെ പങ്കുവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള തന്റെ ചിത്രത്തിനൊപ്പം ഗോകുലിന്റെ ഇപ്പോഴത്തെ ചിത്രവും ചേർത്താണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.
സുരേഷ് ഗോപിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ആ ചിത്രമെന്നാണ് പലരുടെയും കമന്റ്. ”അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളിൽ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം” ചിത്രം പങ്കുവച്ചുകൊണ്ട് ഗോകുൽ കുറിച്ചു.
ഗോകുലിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അച്ഛന്റെ വഴിയിൽ വലിയ വിജയങ്ങൾ നേടാൻ മകനു കഴിയട്ടെയെന്നു ആശംസകളുമായി എത്തിയവര്‍ അച്ഛൻ കഴിവു തെളിയിച്ച നടനാണ്. മകന് കഴിവു തെളിയിക്കാൻ ഇനിയും സമയമുണ്ടെന്നും പറയുന്നു.
ഗോകുളിന്റെ പുതിയ റിലീസ് സൂത്രക്കാരനാണ്. വര്‍ഷ നായികയായി എത്തുന്ന ഈ ചിത്രത്തില്‍ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജും പ്രധാനവേഷത്തിൽ എത്തുന്നു.
Post Your Comments