
ശരീരം മുഴുവൻ തീയുമായി ആരാധകരെ ഞെട്ടിപ്പിച്ച് നടന് അക്ഷയ് കുമാര്‍. ആമസോണ പ്രൈം സീരിസിന്റെ ദ് എൻഡ് എന്ന പരമ്പരയുടെ ഭാഗമായി നടത്തിയ റാംപ് വാക്കിലാണ് താരത്തിന്റെ സാഹസിക പ്രകടനം.
തീ പടർന്ന സ്യൂട്ട് അണിഞ്ഞാണ് താരം പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ താരത്തിന്റെ ഈ തീക്കളി ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് അത്ര രസിച്ചിട്ടില്ല. ട്വിറ്റരില് ശകാരവുമായി താരം എത്തുകയും ചെയ്തു ‘ഇതാണോ നിങ്ങൾ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടിൽ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’–ട്വിങ്കിൾ ട്വീറ്റ് ചെയ്തു.
Post Your Comments