മലയാളത്തിന്റെ പ്രധാന വില്ലന്മാരില്‍ ഒരാളാണ് നടന്‍ സ്ഫടികം ജോര്‍ജ്ജ്. മോഹന്‍ലാലിനെ താര രാജാവാക്കിയ ചിത്രങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സ്ഫടികം. ഭദ്രന്‍ ഒരുക്കിയ ഈ ചിത്രത്തില്‍ വില്ലനായി എത്തിയ താരം ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറയുന്നു. നടന്‍ നാസറിന്റെ ഡേറ്റ് പ്രശ്‌നമായതിനാലാണ് ഈ വേഷം തന്നെ തേടിയെത്തിയതെന്നു താരം പങ്കുവയ്ക്കുന്നു.
മോഹന്‍ലാല്‍ അടുതോമയായി തകര്‍ത്തഭിനയിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ക്വാറിയില്‍ വച്ചുള്ള അവസാന രംഗം ചിത്രീകരിച്ചത് ചെന്നൈയിലെ ഒരു പാറമടയിലാണ്.
” ലാല്‍ എന്നെ ജീപ്പില്‍ പിന്തുടരുന്ന സീന്‍ ചിത്രകരിക്കുന്ന സമയം. പാറക്കൂട്ടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ലാല്‍ ജീപ്പ് വേഗത്തില്‍ ഓടിച്ചുവരികയാണ്. എന്നാല്‍ എന്റെ ഭാരക്കൂടുതല്‍ കൊണ്ട് എനിക്ക് ഉരുണ്ട് മാറാന്‍ പറ്റിയില്ല. സത്യത്തില്‍ ജീപ്പ് എന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി. കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ഭദ്രന്‍ സാര്‍ അടക്കം ഓടിവന്നു. ലാലും വേഗം ജീപ്പില്‍ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു. ‘കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്..’ അന്നും ഇന്നും എനിക്ക് ഒരുകുഴപ്പവുമില്ല. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നെന്നും ജോര്‍ജ്ജ് പറയുന്നു.
Post Your Comments