GeneralKollywoodLatest News

വിവാഹം വരെ തീരുമാനിച്ച പ്രണയത്തില്‍ നിന്നും പിന്മാറി; വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു!!!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട താര പ്രണയമാണ് നടി ഹന്‍സികയും നടന്‍ ചിമ്പുവും തമ്മിലുള്ള ബന്ധം. വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തിൽ നിന്നും പിന്മാറിയ കാര്യം പത്രപ്രസ്താവനയിലൂടെയാണ് ചിമ്പു പുറംലോകത്തെ അറിയിച്ചത്. കൂടാതെ വേർപിരിയൽ ചിമ്പുവിനെ മാനസികമായും തളർത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍.

ഹന്‍സിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാ’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഹൻസികയുടെ അൻപതാമത്തെ ചിത്രം കൂടിയാണിത്. അതിഥിവേഷത്തിലാകും ചിമ്പു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്പു നൽകിയിരിക്കുന്നത്. ഹൻസിക തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

യു.ആർ. ജമീലാണ് ‘മഹാ’ഒരുക്കുന്നത്. ശ്രീകാന്ത്, തമ്പി രാമയ്യ, കരുണാകരൻ, നാസർ, ജയപ്രകാശ്, ഛായാസിങ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വിവാദത്തിലായിരുന്നു. പുകവലിക്കുന്ന ഹൻസികയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button