മാസ് രംഗങ്ങള്‍ക്കൊണ്ടും ക്ലാസ് രംഗങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സിനെ തൊട്ടറിഞ്ഞ സ്ഫടികം ഭദ്രന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ് വ്യക്തമാക്കി തന്ന സിനിമയായിരുന്നു, ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു, എസ്പി വെങ്കിടേഷാണ് സ്ഫടികം എന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത്, ചിത്രത്തില്‍ സംഗീതം ചെയ്യാനായി എസ്പി വെങ്കിടേഷ് തന്റെ അടുക്കല്‍ ചാന്‍സ് ചോദിച്ചെത്തിയതായി ഭദ്രന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
എസ്പി വെങ്കിടേഷിനെക്കുറിച്ച് ഭദ്രന്‍ പറഞ്ഞത്.
“പശ്ചാത്തല സംഗീതം നന്നായി ചെയ്യുന്ന ആളാണ് എസ്പി വെങ്കിടേഷ് എങ്കിലും ഞാന്‍ പറഞ്ഞു നിങ്ങളുടെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാകും, പക്ഷെ മൂന്നു നാല് ദിവസം കഴിഞ്ഞു ഞാന്‍ അത് മാറ്റി ചെയ്യാന്‍ പറയും അപ്പോള്‍ പറ്റുമോ എന്ന് എസ്പി വെങ്കിടെഷിനോട് ചോദിച്ചു. എസ്പി വെങ്കിടേഷ് ഒകെ പറഞ്ഞു, സാറിന്റെ വീട്ടില്‍ താമസിച്ചു കൊള്ളാം ഒരു നേരത്തെ ഭക്ഷണം തന്നാല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു, അങ്ങനെയാണ് എഴുമല പൂഞ്ചോല എന്ന ഗാനത്തിന്റെ പിറവി, പ്രതിഫലം വാങ്ങാതെയാണ് എസ്പി വെങ്കിടേഷ് സ്ഫടികത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
എന്നാല്‍ ഭദ്രന്റെ പ്രസ്താവനയെ നിഷേധിച്ചു കൊണ്ടായിരുന്നു എസ്പി വെങ്കിടേഷിന്റെ പ്രതികരണം. താന്‍ ചാന്‍സ് ചോദിച്ചു ആരെയും സമീപിച്ചിട്ടില്ലെന്നും ഭദ്രന്‍ പറയുന്നത് കള്ളമാണെന്നും ഒരു കാലത്തെ ഹിറ്റ് സംഗീത സംവിധായകന്‍ തുറന്നടിച്ചു.
Post Your Comments