GeneralLatest NewsTV Shows

ആ ഷോയിലെ നെഗറ്റീവ് എനര്‍ജി എന്റെയുള്ളില്‍ കയറിപ്പറ്റി, ഞാന്‍ ആകെ ദുഷിച്ചുപോയ അവസ്ഥയിലായി; രഞ്ജിനി

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് മലയാളം പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രഞ്ജിനി ഹരിദാസ്. അവതാരകയായി എത്തി മലയാളി മനസ്സില്‍ ഇടം നേടിയ രഞ്ജിനി ബിഗ്‌ ബോസ് ഷോയിലൂടെ തന്നെക്കുറിച്ചുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടായെന്നു തുറന്നു പറയുന്നു.

” ബിഗ് ബോസ് എന്റെ ദൗര്‍ബല്യങ്ങളെ എക്‌സ്‌പോസ് ചെയ്തു. അതിലെ ഓരോ എപിസോഡും കണ്ട്, അങ്ങനെ ആളുകള്‍ക്ക് ഞാനുമൊരു മനുഷ്യസ്ത്രീയാണെന്ന് മനസിലായി. ഇപ്പോള്‍ എന്നെ പിന്തുണച്ച് ആര്‍മിഗ്രൂപ്പുകള്‍ വരെയുണ്ട്. മൂന്നാഴ്ച്ചയൊക്കെ ഈ ഷോയില്‍ അഭിനയിക്കാം. അതു കഴിഞ്ഞാല്‍ തനിനിറം പുറത്തു വരും. പിന്നെ ജീവിതത്തില്‍ ഇപ്പോള്‍ നമുക്കൊരാളെ ഇഷ്ടമല്ലെങ്കില്‍ നമുക്ക് മാറി നടക്കാം. എന്നാല്‍ ആ വീട്ടില്‍ അതു സാധ്യമല്ലായിരുന്നു. അതായിരുന്നു ഷോ നിയമങ്ങള്‍. ആ നെഗറ്റീവ് എനര്‍ജി എന്റെയുള്ളില്‍ കയറിപ്പറ്റി. ഞാന്‍ ആകെ ദുഷിച്ചുപോയ അവസ്ഥയിലായി. എങ്കിലും ആ ഷോയിലൂടെ കുറേ പാഠങ്ങള്‍ പഠിച്ചു. നല്ല അനുഭവങ്ങള്‍ തന്നു.” ജമേഷ് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button