തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് . നടനില്‍ നിന്നും സംവിധായകനിലേയ്ക്ക് ചുവടു വച്ച താരം സിനിമയില്‍ എത്തിയ കാലം മുതല്‍ തന്നെ പലരും ധിക്കാരിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും താരം പറയുന്നു.
‘അങ്ങനെ പറയുന്നത് ചിലപ്പോള്‍ എന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ സംസാരം കൊണ്ടാകാം. ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു. ഇനിയും ആളുകള്‍ക്ക് അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. അതെല്ലാം ഞാന്‍ ചെറുതായി ആസ്വദിക്കുന്നു.’ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു
ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു
Post Your Comments