GeneralKollywoodLatest News

വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍; ദാമ്പത്യ തകര്‍ച്ചയെക്കുറിച്ച് നടി സോണിയ

തെന്നിന്ത്യന്‍ താര റാണിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഈ താര സുന്ദരി തന്റെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സെല്‍വരാഘവനുമായി പ്രണയത്തില്‍ ആകുകയും വിവാഹം ചെയ്യുകയും ചെയ്തു.

പ്രണയത്തിലൂടെ ഒന്നായെങ്കിലും ഈ ദാമ്പത്യം പരാജയമായിരുന്നു. നാല് വര്‍ഷങ്ങള്‍ മാത്രമേ ഈ ബന്ധം നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു. തന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ സെല്‍വരാഘവനെക്കുറിച്ചു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് സോണിയ പങ്കുവച്ചു. ആദ്യം അഭിനയിക്കാന്‍ എത്തിയപ്പോള്‍ തമിഴ് ഭാഷ പോലും വശമില്ലാതിരുന്ന തന്നെ അഭിനയിപ്പിക്കാന്‍ പഠിപ്പിച്ചത് സെല്‍വ രാഘവനാണെന്നും താരം പറയുന്നു.

”ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു- സോണിയ പറഞ്ഞു. സെല്‍വരാഘവന്‍ ഒരുക്കിയ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ സോണിയ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button