കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് ഗായിക അഭയ ഹിരണ്മയി തുറന്നു പറഞ്ഞത്. എന്നാല്‍ അതിനു പിന്നാലെ നിരവധി വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ പോസ്റ്റ്. ഗായിക അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം ഒരു ജീവിതം എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ചിരുന്നത്.
എന്നാല്‍ ഈ ചിത്രത്തിന് താഴെ എവിടെയാണ് നിങ്ങളുടെ എക്സ് എന്ന ചോദ്യവുമായി ഒരാള്‍ എത്തി. അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍ ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.
Post Your Comments