സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും ശക്തമാകുകയാണ്. വിനീത് ശ്രീനിവാസന് മുഖ്യ വേഷത്തില്‍ എത്തിയ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് നല്കിയ പുരസ്ജാരം പുനപ്പരിശോധിക്കണമെന്ന് ആവശ്യം. മികച്ച കോറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തില്‍ പ്രസന്ന മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ബിജു ധ്വനി തരംഗാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേരു വയ്ക്കാത്തതിനാല്‍ സംസ്ഥാന പുരസ്കാരം നഷ്ടമായിരിക്കുകയാണ് താരത്തിനു.
‘ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ബിജുവിന്റെ പേര് ഉള്‍പ്പെടുത്താതിരുന്നത് അസോസിയേറ്റ്സിനു പറ്റിയ പിഴവാണ്. താനും ചിത്രം ഇറങ്ങിയ ശേഷമാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സിനിമ അപ്ലോഡ് ചെയ്തതിനുശേഷമായതിനാല് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും’ ബിജു ഒരു മാധ്യമത്തോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുകയാണ് ബിജു. അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..” ആ സിനിമയില്‍ ഞാൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ എന്നു കരുതി. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കളും സുഹൃത്തുക്കളുമെല്ലാം പറഞ്ഞു, നിന്റെ പേരുവെക്കാഞ്ഞത് കഷ്ടമായിപ്പോയെന്ന്.’
അരവിന്ദന്റെ അതിഥികളില്‍ ‘എന്തേ കണ്ണാ’ എന്നു തുടങ്ങുന്ന ഒരു ഗാനരംഗത്തിനു വേണ്ടിയാണ് പ്രസന്ന മാസ്റ്റര്‍ നൃത്തച്ചുവടുകള്‍ സൃഷ്ടിച്ചത്. ചിത്രത്തിനെ മറ്റു രംഗങ്ങളിലെ മുഴുവന്‍ നൃത്തരംഗങ്ങളും സംവിധാനം ചെയ്തത് ബിജുവാണ്. കൂടാതെ ശ്രീജയയ്ക്കൊപ്പം ഒരു നൃത്ത രംഗത്തില്‍ ബിജു അഭിനയിക്കുകയും ചെയ്തു. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ പ്രദീപ് പുതിയറയുമായി ചേര്‍ന്ന് ചലച്ചിത്ര അക്കാദമിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. വ്യക്തമായി അന്വേഷിച്ചതിനുശേഷം പരിഗണിക്കാമെന്നാണ് അക്കാദമിയുടെ മറുപടിയെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
Post Your Comments