ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇപ്പോള്‍ പ്രതിസന്ധിയിലാണ്. തുടക്കം മുതല്‍ തന്നെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സിനിമയെ വിടാതെ പിന്തുടരുകയായിരുന്നു. ആദ്യന്‍ ചിത്രത്തില്‍ നിന്നും നടന്‍ ധ്രുവിനെയും പിന്നീട് സംവിധായകന്‍ സജീവ് പിള്ളയെയും പുറത്താക്കി. സംവിധായകനെതിരെ കടുത്തവിമര്‍ശവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി രംഗത്തെത്തുകയും ചെയ്‌തു. ഇപ്പോഴിതാ ചിത്രങ്ങള്‍ക്ക് പ്രതിസന്ധിയ്ക്ക് കാരണം ആന്ധ്രാപ്രദേശില്‍ നിന്നുളള ഒരു വ്യക്തിയുടെ ഇടപെടല്‍ ആയിരുന്നുവെന്ന് സംവിധായകന്റെ തുറന്നു പറച്ചില്‍.
ആരംഭം മുതല്‍ തന്നെ ചിലപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമായത് ആന്ധ്രാപ്രദേശില്‍ നിന്നുളള ഒരു വ്യക്തിയുടെ ഇടപെടല്‍ മൂലമായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. ‘സിനിമയുടെ പ്ളോട്ടു തന്നെ മാറ്റണമെന്ന് അയാള്‍ പറയുകയായിരുന്നു. അതൊന്നും ഒരിക്കലും എന്നെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നില്ല’- സജീവ് പിള്ള പറയുന്നു.
”ഞാന്‍ ഇത്രയും നാള്‍ കൊണ്ടു നടന്ന ഒന്നാണ് മാമാങ്കം. ആരെങ്കിലും പെട്ടെന്ന് വന്ന് ഇടപെട്ട് ഇതിനെ ചീത്തയാക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്റെയൊരു പടമാണ്. അതിനകത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ചിത്രത്തിലെയ്ക്കായി ഐശ്വര്യ റായിയെ കണ്ട് സംസാരിക്കുകയും അവര്‍ പാതി സമ്മതം മൂളുകയും ചെയ്‌തിരുന്നു. പ്രശ‌്നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഒരു അസോസിയേറ്റിനെ വയ്‌ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ മമ്മൂക്ക ഇടപെട്ടാണ് അത് തടഞ്ഞത്. പിന്നീട് മമ്മൂക്കയുടെ വീട്ടില്‍ വച്ച് വളരെ പ്രധനപ്പെട്ട ഒരു മീറ്റിംഗ് നടന്നിരുന്നു. അതില്‍ എടുത്ത തീരുമാനങ്ങളൊന്നും തന്നെ പാലിക്കപെട്ടില്ല.” സജീവ് വെളിപ്പെടുത്തി
Post Your Comments