ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളി നടി ഓവിയ നായികയായി എത്തുന്ന ചിത്രമാണ് 90 എംഎല്. റിലീസിന് ഒരുങ്ങുന്ന ചിത്രം കുടുംബ സമേതം കാണരുതെന്ന് മുന്നറിയിപ്പുമായാണ് എത്തുന്നത്. മാര്‍ച്ച് ഒന്നിന് റിലീസ് ആകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഇ ഗ്രൂപ്പ് ആണ്. ഈ ചിത്രം കുടുംബസമേതം കാണരുത് എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങളാണ് നിറഞ്ഞുനില്ക്കുന്നത്. പോണ് സിനിമകളേക്കാള്‍ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമര്‍ശകര്‍ പറയുന്നു. ഓവിയയില്‍ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ പരാതിപ്പെട്ടു. സിനിമയുടെ ആദ്യ ട്രെയിലറില്‍ ഓവിയയുടെ ലിപ്ലോക്ക് രംഗങ്ങളും വിവാദങ്ങള്‍ക്ക് ഇടയാക്കി.
Post Your Comments