BollywoodGeneralLatest News

സത്യം എന്താണെന്ന് തനിക്കറിയാം; എന്റെ ജീവിതം അവരുടെ താൽപര്യം അനുസരിച്ചല്ല മുന്നോട്ടു പോകുന്നത്; അഭിഷേക്

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ എന്നും ചര്‍ച്ചയാകുന്ന വിഷയമാണ് നടി ഐശ്വര്യ റായുടെ ജീവിതം. താര സുന്ദരിയായി തിളങ്ങിയ സമയത്താണ് ഐശ്വര്യയും അഭിഷേകുമായുള്ള വിവാഹം. അതിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്. എന്നാല്‍ ഐശ്വര്യയുടെ താര പ്രഭാവത്തിൽ അഭിഷേകിന് ഇഷ്ടക്കേടുണ്ടെന്നും അതുകൊണ്ടാണ് അഭിനയത്തില്‍ നിന്നും താരം മാറി നില്‍ക്കുന്നതെന്നുമൊക്കെയുള്ള തരത്തിൽ വാർത്തകൾ സജീവമായിരുന്നു. ഇതുകൂടാതെ ഇരുവരും വിവാഹ മോചനത്തിന്റെ പാതയില്‍ ആണെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചു പങ്കെടുത്ത ചില ചടങ്ങുകളിലെ അഭിഷേകിന്റെ അസ്വഭാവിക ഇടപെടലുകളും ചര്‍ച്ചയായിരുന്നു.

എന്നാൽ, തങ്ങൾക്കെതിരായി പ്രചരിച്ച കഥകൾക്കും മാധ്യമങ്ങളിലെ ഗോസിപ്പുകൾക്കുമെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ് അഭിഷേക്. ”സത്യം എന്താണെന്ന് തനിക്കറിയാമെന്നും വരുന്ന കഥകൾ അതിൽ നിന്ന് എത്ര അകലയാണെന്നു തനിക്കു ബോധ്യമുണ്ടെന്നും” അഭിഷേക് പറയുന്നു. തന്റെയും ഐശ്വര്യയുടെയും ജീവിതത്തിൽ മൂന്നാമതൊരാളുടെ നിയമത്തിനു പ്രാധാന്യമില്ലെന്നും ഞങ്ങൾ ഞങ്ങളുടെ ജീവിതമാണ് ജീവിക്കുന്നതെന്നും വ്യക്തമാക്കിയ അഭിഷേക് താനെന്തു മാത്രം ഐശ്വര്യയെ സ്നേഹിക്കുന്നുണ്ടെന്ന് ഐശ്വര്യയ്ക്കും തിരിച്ച് ഐശ്വര്യ എന്തു മാത്രം തന്നെ സ്നേഹിക്കുന്നുണ്ടെന്ന് തനിക്കുമറിയാമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിലർ ചില കാര്യങ്ങളെ അവർക്കനുയോജ്യമായി ദുർവ്യാഖ്യാനം ചെയ്യുന്നതായും അഭിഷേക് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button