പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും അകാലത്തില്‍ പൊളിഞ്ഞു പോയ നടി ശ്രീദേവിയുടെ വിയോഗ വേദന ഒരാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികളെ വിട്ടകന്നില്ല. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ ശ്രീദേവിയുടെ അപാരമായ രൂപ സാദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദിവ്യ ഭാരതി. ഒമ്പതാം ക്ളാസില്‍ വെച്ച് സ്കൂള്‍ പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയവും സിനിമാ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ തെന്നിന്ത്യന്‍ താരം ദിവ്യയുടെ ജന്മ ദിനമാണിന്ന്.
വെങ്കടേഷുമൊത്ത് ‘ബോബ്ബിലി രാജ’ എന്ന ഒരു തെലുഗു ചിത്രത്തിലൂടെയാണ് അരഗെട്ടം കുറിച്ച ദിവ്യ ഗോവിന്ദ, ഷാരുഖ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി ബോളിവുഡിലെ തിരക്കുള്ള നടിയായി മാറി. എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോഴേ വിവാദങ്ങളും ദിവ്യയുടെ ജീവതത്തെ പിന്തുടര്ന്നു. പതിനെട്ടാം വയസ്സില്‍, ‘ഷോലാ ഔര്‍ ശബ്ന’ത്തിന്റെ സെറ്റില്‍ വെച്ച്, അന്നത്തെ പല ഗോവിന്ദാ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായിരുന്ന സാജിദ് നദിയാദ്വാലയുമായി ദിവ്യ പ്രണയത്തിലാവുകയും, അധികം താമസിയാതെ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം ദിവ്യ, തന്റെ പേര് സന എന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ബോളിവുഡിലെ തിരക്കുള്ള നായിക ആയത് കൊണ്ട് തന്നെ ഈ വിവാഹം രഹസ്യമാക്കി വയ്ക്കുവാന്‍ രണ്ടു പേരും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിവാഹ ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ പോലും ഈ ബന്ധത്തെ എതിര്‍ത്തുകൊണ്ട് ഇരുവരും രംഗത്ത് എത്തുകയും ചെയ്തു.
ഭര്‍ത്താവ് സാജിദ് ദിവ്യയ്ക്ക് വെര്‍സോവയില്‍ തുളസി അപ്പാര്‍ട്ട്മെന്റില്‍ ഒരു ഫ്ലാറ്റെടുത്ത് നല്കി. കുടുംബ സുഹൃത്തും സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന ഡിസൈനര്‍ നീതാ ലുള്ളയും അവരുടെ ഭര്‍ത്താവും സൈക്കാട്രിസ്റ്റുമായ ശ്യാം ലുള്ളയും കൂടി ദിവ്യയെക്കാണാന്‍ അപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു. ദിവ്യ ഫ്ളാറ്റിലെ അടുക്കളയ്ക്ക് സമീപമുള്ള വലിയ സ്ലൈഡിങ്ങ് വിന്‍ഡോയില്‍ കൂടി പുറത്തേയ്ക്ക് കാലിട്ട് രണ്ടു പെഗ്ഗ് കഴിച്ചു കൊണ്ടിരുന്നതിനു ശേഷം ആവേശത്തോടെ എഴുന്നേല്ക്കാന് ശ്രമിച്ചു. അതേ നിമിഷം കൈ സ്ലിപ്പായി അഞ്ചാം നിലയില്‍ നിന്നും താഴേയ്ക്ക് വീണു. കോണ്‍ക്രീറ്റ് തറയില്‍ ചെന്ന് തലയടിച്ചു വീണ ദിവ്യാ ഭാരതിയേ അപകടം നടന്നയുടന്‍ തൊട്ടടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഈ മരണത്തോടെ വിവാദങ്ങള്‍ കൂടുതല്‍ ശക്തമായി. ദിവ്യയുടെ മൂഡ് സ്വിങ്സിനെയും സാജിദുമായുള്ള ബന്ധത്തിലെ വിള്ളലുകളെയും ഗോസിപ്പ് കോളങ്ങള്‍ നിറച്ചുവെങ്കിലും ഇത് ഒരു അപകട മരണം മാത്രമാണെന്ന് തെളിഞ്ഞു.
Post Your Comments